
അമ്പലപ്പുഴ: അഖില ഭാരത അയ്യപ്പസേവാസംഘം വാടക്കൽ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കെട്ടുകാഴ്ച യുടെ ഭദ്രദീപ പ്രകാശനം എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. പതിയാം കുളങ്ങര ക്ഷേത്രത്തിലെ പത്താം ഉദയ മഹോത്സവത്തിന്റെ ഭാഗമായി ഒമ്പതാം ഉത്സവ ദിനത്തിലാണ് കെട്ടുകാഴ്ച പറവൂർ വടക്കൽ കരിപ്പുറത്തുകാവിൽ നിന്ന് പുറപ്പെട്ടത്.അയ്യപ്പസേവാസംഘം പ്രസിഡന്റ് രജിത് രാമചന്ദ്രൻ, സെക്രട്ടറി വിനോദ് കുമാർ,കൺവീനർ ശരത് ശശിധരൻ എന്നിവർ സംസാരിച്ചു.