kuttamperoor-bank
മാന്നാർ കുട്ടംപേരൂർ 1654-ാം നമ്പർ സർവ്വീസ് സഹരണബാങ്കിൽ 'ഞങ്ങളും ക്യഷിയിലേക്ക്' പദ്ധതിയുടെ ഉത്‌ഘാടനം കൃഷിഓഫീസർ പി.സി ഹരികുമാർ നിർവഹിക്കുന്നു.

മാന്നാർ: 'ഞങ്ങളും ക്യഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി മാന്നാർ ക്യഷിഭവന്റെ നേത്യത്വത്തിൽ കുട്ടംപേരൂർ 1654-ാം നമ്പർ സർവീസ് സഹരണബാങ്ക് ജീവനക്കാർ കൃഷി ഏറ്റെടുത്ത് നടത്തുന്നു. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ പി.സി ഹരികുമാർ നിർവഹിച്ചു.

ബാങ്ക്പ്രസിഡന്റ് ബി.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ബോർഡ്‌ അംഗങ്ങളായ അനന്തകൃഷ്ണൻ, രാഘവൻ നായർ, മുരളീധരൻ നായർ, ബാങ്ക് സെക്രട്ടറി അജിത, കൃഷി ഉദ്യോഗസ്ഥർ, ബാങ്ക് ഉദ്യോഗസ്ഥർ, ബാങ്ക് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.