ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിലെ നൂറനാട് ടൗൺ വാർഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തിയുള്ള കുടുംബ സംഗമം നടന്നു. വാർഡ് മെമ്പർ വേണു കാവേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ഉദ്ഘാടനം ചെയ്തു. താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു മുഖ്യാതിഥിയായി. തുടർച്ചയായി 42 വർഷം അങ്കണവാടി വർക്കറായി സേവനം അനുഷ്ഠിച്ച സരസ്വതിയമ്മയെയും തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്നവരെയും ആദരിച്ചു. വിദ്യാഭ്യാസ മികവു പുലർത്തുന്ന വിദ്യർത്ഥികൾക്ക് മെരിറ്റ് അവാർഡ് വിതരണം ചെയ്തു.ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ എസ്.ദിലീപ്,എൻ.ആർ.ജി.എസ് ഓവർസീയർ കവിത, ഗ്രാമപഞ്ചായത്തു മെമ്പർമാർ, സി.ഡിഎസ് മെമ്പർ, എ.ഡി.എസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.