ചേർത്തല:കുന്നുമ്മ തിരുവിലങ്ങാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാവിലെ 9 ന് കൊടിയേറും. കൊടിയേറ്റിന് ക്ഷേത്രം തന്ത്രി ഗോപാലൻ തന്ത്രിയുയും ക്ഷേത്രം മേൽശാന്തി ദീപക് ശാന്തിയുയും മുഖ്യകാർമികത്വം വഹിക്കും. തൃക്കൊടിയേറ്റിന് കൊടിക്കയർ 2042 നമ്പർ കെ.പി.എം.എസ് ശാഖായോഗം സമർപ്പണം ചെയ്തു. ചടങ്ങുകൾക്ക് ശാഖായോഗം പ്രസിഡന്റ് കെ.പി.കണ്ണൻ, സെക്രട്ടറി പി .കെ.സുനിൽ എന്നിവർ നേതൃത്വം നൽകി.