ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപള്ളി യൂണിയൻ തല സംഘടന സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപണിക്കർ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പി.ടി. മന്മഥൻ സംഘടന സന്ദേശം നൽകും.