mekhala-sammelanam
എസ്.എൻ.ഡി.പി മാന്നാർയൂണിയൻ പ്രവർത്തക സംഗമത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം കാരാഴ്മ 143-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിൽ യൂണിയൻചെയർമാൻ ഡോ. എം.പി വിജയകുമാർ നിർവഹിക്കുന്നു

മാന്നാർ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി നേതൃത്വത്തിൽ നടക്കുന്ന 'യോഗ ജ്വാല' ജില്ലാസംഗമം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മാന്നാർ ആര്യാട്ട് ഹാളിൽ നടക്കുന്ന മാന്നാർയൂണിയൻ പ്രവർത്തക സംഗമത്തിന്റെ മുന്നോടിയായി മാന്നാറിൽ മേഖലാ സമ്മേളനങ്ങൾ നടത്തി. ചെന്നിത്തല, മാന്നാർ, ബുധനൂർ എന്നിങ്ങനെ മൂന്നു മേഖലകളിലായിട്ടാണ് മേഖലാസമ്മേളനങ്ങൾ സംഘടിപ്പിച്ചത്.

എസ്.എൻ.ഡി.പി യോഗം കാരാഴ്മ 143-ാം നമ്പർ ശാഖയിൽ യൂണിയൻചെയർമാൻ ഡോ. എം.പി വിജയകുമാർ മേഖലാ സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഹരിലാൽ ഉളുന്തി, ഹരി പാലമൂട്ടിൽ, ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ സുജാത നുന്നുപ്രകാശ്, കൺവീനർ പുഷ്പ ശശികുമാർ, യൂത്ത്മൂവമെന്റ് ചെയർമാൻ ആർ.രാജീവ്‌, കുമാരിസംഘം ചെയർപേഴ്‌സൺ ദേവിക സൂരജ്, കൺവീനർ ഗോപിക തുടങ്ങിയവർ സംസാരിച്ചു.