
ഹരിപ്പാട്: കായംകുളം എൻ.ടി.പി.സിയിൽ ഗേൾ എംപവർമെന്റ് മിഷൻ വർക്ക് ഷോപ്പ് ഉദ്ഘാടനം 25-ന് രാവിലെ 10.30 ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവഹിക്കും. കേന്ദ്ര സർക്കാരിന്റെ പെൺകുട്ടികളുടെ ശാക്തീകരണ പരിപാടിയോടനുബന്ധിച്ചു എൻ.ടി.പി.സിയുടെ സി.എസ്.ആർ മുൻനിര പ്രോഗ്രാമിന് കീഴിൽ 10-നും 12-നും മദ്ധ്യേ പ്രായമുള്ള അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺ കുട്ടികൾക്കുവേണ്ടി നടത്തുന്ന പ്രോഗ്രാമാണ് ഗേൾ എംപവർമെന്റ് മിഷൻ. എൻടിപിസി കായംകുളം പ്രോജക്ടിനടുത്തുള്ള ആറ് സർക്കാർ സ്കൂളുകളിൽ നിന്നുള്ള അഞ്ചാം ക്ലാസിൽ പഠിക്കുന്ന 45 പെൺകുട്ടികളെയാണ് നാലാഴ്ച നീളുന്ന വർക്ക്ഷോപ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.