ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ നേതൃസംഗമം 25ന് രാവിലെ 10ന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടക്കും. യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ്‌ എസ്. സലികുമാർ അദ്ധ്യക്ഷനാകും. ശാഖ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, കുടുംബ യൂണിറ്റ്, സ്വയംസഹായ സംഘം ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കണമെന്ന് സെക്രട്ടറി എൻ.അശോകൻ അറിയിച്ചു.