sndp
പ്രഥമ പാറയ്ക്കൽ ശ്രീനാരായണ കൺവെൻഷൻ ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ശ്രീമദ് ഗുരുരത്നം ജ്ഞാന തപസി ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, ശ്രീനാരായണ ധർമ്മ സേവാസംഘം ട്രസ്റ്റ് സെക്രട്ടറി പി.എൻ.വിജയൻ, ശാഖാ പ്രസിഡന്റ് എം.എസ്.ബാബുജി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, ശ്രീനാരായണ ധർമ്മ സേവാസംഘം ട്രസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്, യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, ശാഖാ സെക്രട്ടറി മോഹനൻ എൻ. എന്നിവർ സമീപം.

ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവന്റെ സാന്നിദ്ധ്യംകൊണ്ട് പാറയ്ക്കൽ വിശുദ്ധിയുടെ മഹിതമായ ഇടമായി മാറിയെന്നും ഈ പുണ്യ ദാശത്തെ വേണ്ടവിധം സംരക്ഷിക്കുകയും പുറം ലോകത്തെ അറിയിക്കുകയും വേണമെന്ന് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ശ്രീമദ് ഗുരുരത്നം ജ്ഞാന തപസി പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയന്റെയും 3218ാം നമ്പർ പാറയ്ക്കൽ ശാഖയുടെയും ശ്രീനാരായണ ധർമ്മ സേവാസംഘ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒന്നാമത് പാറയ്ക്കൽ ശ്രീനാരായണ കൺവെൻഷനും ഗുരുദേവക്ഷേത്രത്തിന്റെ 54ാമത് വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ നന്മയിലേക്ക് നയിക്കാൻ വന്ന മഹാഗുരുപരമ്പരയിൽ അറിവിന്റെ ഔന്നത്യത്തിൽ വിരാജിക്കുന്ന ഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ. ആത്മജ്ഞാനികളുടെ പുണ്യ സങ്കേതങ്ങളിൽ എത്തുവാനും ജീവിക്കുവാനും കഴിയുന്നത് പവിത്രമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ശാഖയിലെ മുൻഭാരവാഹികളെയും മുതിർന്ന പ്രവർത്തകരെയും ആദരിച്ചു. ശാഖയിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, ശാഖാ പ്രസിഡന്റ് എം.എസ്.ബാബുജി, ശ്രീനാരായണ ധർമ്മസേവാസംഘം ട്രസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്, ട്രസ്റ്റ് സെക്രട്ടറി പി.എൻ.വിജയൻ, ഗിരിജിത്ത്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽരാജ്, ധർമ്മസേനാ കോഓഡിനേറ്റർ വിജിൻ രാജ്, എന്നിവർ സംസാരിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ സെക്രട്ടറി മോഹനൻ എൻ. നന്ദിയും പറഞ്ഞു.
തുടർന്ന് വിജയലാൽ നെടുംകണ്ടം പ്രഭാഷണം നടത്തി. രാവിലെ 10 ന് എറണാകുളം നിത്യനികേതൻ ആശ്രമം സ്വാമിനി നിത്യചിന്മയും എറണാകുളം മൈൻഡ് മിഷൻ ഡയറക്ടർ ഡോ.മുരളി മോഹനനും പ്രഭാഷണം നടത്തും.