sndp
ഫലവൃക്ഷങ്ങളുേടേയും പച്ചക്കറികളുേടേയും കൃഷി ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 1246-ാം നമ്പർ തൈക്കാട്ടുശേരി കുട്ടൻചാൽ ശാഖയിൽ ഫലവൃക്ഷങ്ങളുടേയും പച്ചക്കറികളുടേയും കൃഷി തുടങ്ങി. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ശാഖയുടെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കർ സ്ഥലത്താണ് കൃഷി. ഇന്നലെ നൂറ് കുറ്റ്യാടി തെങ്ങിൻ തൈകളും അൻപത് അത്യുൽപ്പാദന ശേഷിയുള്ള പ്ലാവിൻ തൈകളുമാണ് നട്ടത്. പേര, സപ്പോട്ട, മുള്ളാത്ത തുടങ്ങിയവും എല്ലാത്തരം പച്ചക്കറിയും കൃഷി ചെയ്ത് ഫാം ടൂറിസത്തിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ശാഖാ ഭാരവാഹികളായ കെ.എസ്.വിനോദ്, രണദേവ് എന്നിവർ പറഞ്ഞു. നിയുക്ത ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി അദ്ധ്യക്ഷനായി. രണദേവ്, കെ.എസ്.വിനോദ്, കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.