കായംകുളം: കോൺഗ്രസ് കായംകുളം ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെയും ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആട്ടോറിക്ഷ ഡ്രൈവർ തമ്പിയുടെ കുടുംബത്തിന് കൈത്താങ്ങായി ഓട്ടോറിക്ഷ വാങ്ങി നൽകുന്നു.

ഇന്ന് വൈകിട്ട് 3 മണിക്ക് കീരിക്കാട് തെക്ക് ചിറക്കുളങ്ങര ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ തമ്പിയുടെ മകന് കെ.പി.സി.സി ജന. സെക്രട്ടറി കെ..പി. ശ്രീകുമാർ ഓട്ടോറിക്ഷ കൈമാറും. സംഘാടക സമിതി ചെയർമാൻ വി.എം. അമ്പിളിമോൻ അദ്ധ്യക്ഷത വഹിക്കും.