അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്കിന്റെ കീഴിലുള്ള അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലേയ്ക്ക് എം.പി.ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ സേവനം രാത്രികാലങ്ങളിൽ ലഭ്യമല്ലെന്ന് പരാതി. രണ്ട് ഡ്രൈവർമാരുണ്ടായിരുന്നപ്പോൾ 24 മണിക്കൂറും സർവ്വീസുണ്ടായിരുന്ന ആംബുലൻസിൽ നിലവിൽ ഒരു ഡ്രൈവർ മാത്രമേയുള്ളു. ഇതോടെ സർവീസ് 12 മണിക്കൂറായി കുറച്ചു. എത്രയും പെട്ടെന്ന് ഒരു ഡ്രൈവറെയും കൂടി നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം.