
കൊല്ലം: പട്ടത്താനം (ജെ.എൻ.ആർ.എ - 107) ശ്രീനികേതനിൽ കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിസിപ്പൽ പരേതനായ ഡോ. പി. വിജയരാഘവന്റെ ഭാര്യ മുൻ ശ്രീനാരായണ വനിതാ കോളേജ് പ്രിസിപ്പൽ പ്രൊഫ. എൻ. സതി (94) നിര്യാതയായി. മാവേലിക്കര കോമലേഴത്ത് കുടുംബാംഗമാണ്. എസ്.എൻ കോളേജ് റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, എസ്.എൻ.വി സദനം രക്ഷാധികാരി, വനിതാ സംരക്ഷണസമിതി പ്രസിഡന്റ്, ശ്രീനാരായണ വനിതാ സമിതി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: ഡോ. മീനാ രാമൻകുട്ടി, ഡോ. ആഷാ കിഷോർ, ഡോ. ലേഖാ രാജീവ്. മരുമക്കൾ: ഡോ. രാമൻകുട്ടി, എസ്.വൈ. കിഷോർ, കെ. രാജീവ്.