ആലപ്പുഴ : ലോകഭൗമ ദിനത്തിൽ കടൽത്തീര ശുചീകരണത്തിന്റെ ഭാഗമായി എൻ.സി.സി ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ നടന്ന "പുനീത് സാഗർ അഭ്യാൻ", ക്യാമ്പയിനിൽ ആലപ്പുഴ, അഴീക്കൽ എന്നീ കടലോരങ്ങളിൽ 11 കേരള ബറ്റാലിയൻ എൻ.സി.സി ആലപ്പുഴ ,8 കേരള ബറ്റാലിയൻ എൻ.സി.സി മാവേലിക്കര, സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് എന്നിവർ ഒത്തുചേർന്ന് പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം നടത്തി.
ആലപ്പുഴ ബീച്ചിൽ നടന്ന ക്യാമ്പയിനിൽ 11 കേരള ബറ്റാലിയൻ എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ അഭിജിത്ത് ഭാംബ്രെ പങ്കെടുത്തു.
അർജുൻ.എ, ആർദ്ര ബി.ലാൽ, കീർത്തന കെ.എസ് എന്നീ എൻ.സി.സി കേഡറ്റുകളെ സോളജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് ആദരിച്ചു.