തുറവൂർ: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. കുത്തിയതോട് ടൗണിൽ നടന്ന സമ്മേളനം സി. പി.എം. അരൂർ ഏരിയാ സെക്രട്ടറി പി.കെ.സാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ അരൂർ മണ്ഡലം സെക്രട്ടറി പി.എം. അജിത്ത് കുമാർ അദ്ധ്യക്ഷനായി. ദെലീമ ജോജോ എം.എൽ.എ , ജി. ബാഹുലേയൻ, എം.ജി. നായർ, സി.ടി. വാസു, സി.ടി. വിനോദ്,അനിത സോമൻ, മോളി സുഗുണാനന്ദൻ, ആർ.ജീവൻ, ആർ. അനിൽകുമാർ, ചന്ദ്രിക സുരേഷ്, പി.സി. ജോയി എന്നിവർ നേതൃത്വം നൽകി.