ആലപ്പുഴ: സംസ്ഥാന പട്ടിക ജാതി, പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ ജില്ലയിൽ നടത്തിയ അദാലത്തിൽ ഇന്നലെ 74 പരാതികൾ തീർപ്പാക്കി. കമ്മീഷൻ ചെയർമാൻ ബി.എസ്.മാവോജിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 89 പരാതികളാണ് പരിഗണിച്ചത്. പുതിയതായി നാലു പരാതികൾ ലഭിച്ചു. ഇവയിൽ അതത് വകുപ്പുകളിൽ നിന്നും റിപ്പോർട്ട് തേടി നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി ലഭിച്ച 181 കേസുകളിൽ 155 എണ്ണം തീർപ്പാക്കി. കമ്മീഷൻ അംഗങ്ങളായ എസ്.അജയകുമാർ, അഡ്വ. സൗമ്യ സോമൻ, കളക്ടർ ഡോ. രേണു രാജ്, രജിസ്ട്രർ പി.ഷേർളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.