hdh
എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ തല സംഘടന സമ്മേളനം എസ്. എൻ. ഡി. പി. യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ തല സംഘടന സമ്മേളനം എസ്. എൻ. ഡി. പി. യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി. രമേശ്‌ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ്‌ സന്ദീപ് പച്ചയിൽ, സൈബർ സേന കേന്ദ്രസമിതി കൺവീനർ അനീഷ് പുല്ലുവേലിൽ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി. സുഭാഷ്, യോഗം ഡയറക്ടർ മാരായ പ്രൊഫ. സി. എം. ലോഹിതൻ, ഡോ. ബി. സുരേഷ് കുമാർ, യൂണിയൻ കൗൺസിലർ മാരായ പൂപ്പള്ളി മുരളി, ടി. മുരളി, പി. ശ്രീധരൻ, ദിനു വാലു പറമ്പിൽ, ഡി. ഷിബു, കെ. സുധീർ, യൂണിയൻ പഞ്ചായത്ത്‌ അംഗം ഡോ. വി. അനുജൻ, വനിതാ സംഘം പ്രസിഡന്റ്‌ സുരബാല, സെക്രട്ടറി ലേഖ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. രാജേഷ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ എം. സോമൻ നന്ദിയും പറഞ്ഞു.