ambala

അമ്പലപ്പുഴ :വ്യാസമഹാസഭയുടെ നേതൃത്വത്തിൽ ചെമ്പിൽ അരയന്റെ 261ാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു . ഇന്നലെ വൈകിട്ട് പുന്തല ശ്രീഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ആനന്ദൻ സി. മണ്ണേൽ ഉദ്ഘാടനം ചെയ്തു. .ബ്രിട്ടീഷ് അധിനി വേശത്തിനെതിരെ കേരളത്തിലെ ആദ്യത്തെ കമാൻഡോ അക്രമം നടത്തിയത് ചെമ്പിൽ അരയനായിരുന്നു . .വ്യാസമഹാസഭ സംസ്ഥാന ഉപദേശക സമിതി പ്രസിഡന്റ് വി.സി.റാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിജയൻ നളന്ദ മുഖ്യ പ്രഭാഷണം നടത്തി .സംസ്ഥാന പ്രസിഡന്റ് കെ.ഡി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു..സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി, വൈസ് പ്രസിഡന്റ് ബി .പുഷ്പരാജൻ കരുനാഗപ്പള്ളി ,ജയപ്രകാശ് ,ട്രഷറർ കെ .കനകേശ്വരൻ ,മത്സ്യ പ്രവർത്തക സംഘം ജില്ലാ വൈസ് പ്രസിഡന്റ് സി .വി .പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു. എസ്.രാജേന്ദ്രൻ നന്ദി പറഞ്ഞു .