മാന്നാർ: ചെന്നിത്തല തെക്ക് ചാല ശ്രീമഹാദേവർ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ നിറപുത്തരിക്കാവശ്യമായ ധാന്യക്കതിരിനായി വിത്ത് വിതയ്ക്കൽ കർമ്മം പത്താമുദയദിനത്തിൽ ക്ഷേത്രമേൽശാന്തി ദിലീപ് നമ്പൂതിരി നിർവഹിച്ചു.
ഉപദേശകസമിതി പ്രസിഡൻ്റ് ജെ.മധുസൂദനൻ പിളളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായതത്തംഗം അഭിലാഷ് തൂമ്പിനാത്ത്, കെ.രാജപ്പൻ, എസ്.ഉണ്ണികൃഷ്ണൻ, അനിൽകുമാർ കോയിക്കലേത്ത്, എ. വിനോദ്, അനിൽ കുറ്റിയിയിൽ, അമൃതരാജേന്ദ്രപ്രസാദ്, രത്നമ്മ എന്നിവർ പങ്കെടുത്തു.