മാവേലിക്കര: ഗുരു നിത്യചൈതന്യയതി ലൈബ്രറിയിൽ വാർഷികവും ലോക പുസ്തക ദിനാഘോഷവും എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രവി സിതാര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അംബിക സത്യനേശന് വാർത്താ പത്രിക നൽകി തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ് പ്രകാശനം നിർവ്വഹിച്ചു. മുരളീധരൻ തഴക്കരയുടെ കൃഷിപാഠം നന്മപാഠം, മധു തൃപ്പെരുന്തുറയുടെ മായമ്മ, ഗോപൻ ചെന്നിത്തലയുടെ അപ്പർകുട്ടനാടിന്റെ പുനരുജ്ജീവനത്തിനായ് എന്നീ കൃതികളുടെ അവലോകനം പത്തിയൂർ ശ്രീകുമാർ, പ്രൊഫ.ഡോ.പ്രദീപ് ഇറവങ്കര, ഡോ.ഷീന എന്നിവർ നിർവഹിച്ചു. മുരളീധരൻ തഴക്കര, മധു തൃപ്പെരുന്തുറ, ഗോപൻ ചെന്നിത്തല എന്നിവർക്ക് ഗുരുനിത്യചൈതന്യയതി സൗഹൃദമുദ്രയും, വായന മത്സരത്തിലും ബാലോത്സവത്തിലും വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും എം.എൽ.എ വിതരണം ചെയ്തു. മാവേലിക്കര മുൻസിപ്പാലിറ്റി അനി വർഗീസ്, ലൈബ്രറി പ്രസിഡൻറ് പ്രൊഫ.എൻ.പരമേശ്വരൻ, സെക്രട്ടറി ജോർജ് തഴക്കര, ഗ്രാമപഞ്ചായത്ത് അംഗം ഉഷ എൽ, താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി കെ.രഘുപ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.പി.ജയചന്ദ്രൻ, സാം പൈനുംമൂട്, മിനി, കെ.ജി.മുകുന്ദൻ എന്നിവർ സംസാരിച്ചു. വായനമത്സരത്തിലും ബാലോത്സവത്തിലും വിജയിച്ചവർക്കുള്ള സർട്ടഫിക്കറ്റുകൾ വിതരണം ചെയ്തു.