മാവേലിക്കര: ദേശീയ തലത്തിൽ ബി.ജെ.പി നടത്തിവരുന്ന പഠനശിബിരങ്ങളുടെ ഭാഗമായി ജില്ലാ നേതൃ പഠനശിബിരം ഇന്ന് രാവിലെ 10ന് മാവേലിക്കര വിദ്യാധിരാജ സ്കൂളിൽ ആരംഭിക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ അദ്ധ്യക്ഷനാവും. 26 വരെയാണ് ശിബിരം.