temple
ചത്തിയറ ശക്തികുളങ്ങര ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ പത്താമുദയ .ഉത്സവത്തിന്റെ ഭാഗമായി വർണ്ണാഭമായ കെട്ടുകാഴ്ചകൾ റേഡിയോ ജംഗ്ഷനിൽ കേന്ദ്രീകരിക്കുന്നു.

ചാരുംമൂട്: ചത്തിയറ ശക്തികുളങ്ങര ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന വർണാഭമായ കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി.

രാവിലെ ക്ഷേത്രാചാര ചടങ്ങുകൾക്കു ശേഷം തിരുവാഭരണച്ചാർത്തും തെക്കേത്തളത്തിൽ വല്യഛന് പൂജയും നടന്നു. വൈകിട്ട് 3.30 ഓടെ ക്ഷേത്രവുമായി ബന്ധപ്പെട്ട കെട്ടുത്സവ സമിതികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും ഫ്ളോട്ടുകളുടെയും ദേവ വേഷങ്ങളുടെയും അകമ്പടിയോടെ കെട്ടുകാഴ്ചകൾ റേഡിയോ ജംഗ്ഷനിൽ കേന്ദ്രീകരിച്ചു.

തുടർന്ന് ജീവത എഴുന്നള്ളി അനുഗ്രഹം ചൊരിഞ്ഞതോടെ കെട്ടുകാഴ്ചകൾ യഥാക്രമം ക്ഷേത്രത്തിലേക്ക് നീങ്ങി. തുടർന്ന് ദേവിയെ വണങ്ങിയ ശേഷം കെട്ടുകാഴ്ചകൾ യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. വേലകളി, എതിരേല്പ്, നൃത്തനാടകം എന്നിവയും നടന്നു.