photo

ചേർത്തല: ബാലസംഘം വേനൽത്തുമ്പി കലാജാഥ അരൂർ ഏരിയാ പരിശീലന ക്യാമ്പ് നടനും മുൻ ബാലസംഘം പ്രവർത്തകനുമായ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംഘാടകസമിതി ചെയർപേഴ്‌സൺ അനിതാ സോമൻ അദ്ധ്യക്ഷത വഹിച്ചു.സുമതി രാജൻ,പി.ഡി.രമേശൻ, എൻ.മാധവൻ,എൻ.കെ.സുരേന്ദ്രൻ,വി.കെ.സൂരജ്,സി.ടി.വിനോദ്, കെ.എസ്.സുരേഷ്‌കുമാർ,ജെ.എ.ജയകൃഷ്ണൻ,കെ.ഡി.ഉദയപ്പൻ,അതുൽകൃഷ്ണ എന്നിവർ സംസാരിച്ചു.കൺവീനർ മോളി സുഗുണാനന്ദൻ സ്വാഗതവും,സെക്രട്ടറി വർഷ സജീവ് നന്ദിയും പറഞ്ഞു.പതിമൂന്നു മേഖലയിൽ നിന്ന് ഇരുപത്തഞ്ച് ബാലസംഘം പ്രവർത്തകർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. അഞ്ചു ദിവസത്തെ പരിശീലനത്തിന് ശേഷം 28 മുതൽ മേയ് 3 വരെ അരൂർ ഏരിയയിലെ വിവിധ മേഖലകളിൽ പരിപാടി അവതരിപ്പിക്കും.