photo

ചേർത്തല : സൈക്കിൾ യാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 2-ാംവാർഡിൽ സായ് സ്മൃതി വീട്ടിൽ രാമചന്ദ്ര പൈ (61) ആണ് മരിച്ചത്. ശനിയാഴ്ച 2.30 ഓടെ സെന്റ് മേരീസ് പാലത്തിന് സമീപമായിരുന്നു അപകടം. ചേർത്തല മുട്ടം മാർക്ക​റ്റിലെ സ്വകാര്യ തുണിക്കടയിലെ ജീവനക്കാരനായിരുന്നു. കടയിലെ ആവശ്യവുമായി സൈക്കിളിൽ പോകുമ്പോഴായിരുന്നു അപകടം.ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ.സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.ഭാര്യ:ശ്രീലത.മകൻ::സ്മിജിത്ത് .