മാന്നാർ: കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിൽ അന്നദാന മന്ദിരത്തിനും കിണറിനും പത്താമുദയ ദിനത്തിൽ കുറ്റിയടിക്കൽ കർമ്മം നടത്തി. രാവിലെ ഏഴു മണിക്ക് ഗുരുക്ഷേത്രത്തിൽ നടത്തിയ സമൂഹപ്രാർത്ഥനയ്ക്കു ശേഷം ശാഖായോഗത്തിന് പുതിയതായി വാങ്ങിയ ഭൂമിയിൽ ശാഖാ പ്രസിഡന്റ് എം.ഉത്തമൻ അന്നദാനമന്ദിരത്തിനുള്ള കുറ്റിയടിക്കൽ കർമ്മം നടത്തി. വൈസ് പ്രസിഡന്റ് വി.പ്രദീപ് കുമാർ, വനിതാസംഘം പ്രസിഡന്റ് സുജാ സുരേഷ്, കലതികാട്ടിൽ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും കമ്മിറ്റിയംഗം ശിവരാമൻ നന്ദിയും പറഞ്ഞു.