s

ആലപ്പുഴ: കേരള ഒളിമ്പിക്‌സ് ഫോട്ടോ വണ്ടി ഇന്ന് ജില്ലയിൽ പര്യടനം നടത്തും. കേരള കായിക ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ആലേഖനം ചെയ്ത വണ്ടി ഇന്ന് രാവിലെ 7ന് നഗര ചത്വരത്തിൽ നിന്നും ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് ആനയിക്കും. . എച്ച്. സലാം എംഎൽഎ ജില്ലയിലെ പ്രദർശന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു,അറിയിച്ചു. വൈകിട്ട് മൂന്നിന് വാഹനം ഹരിപ്പാട് ഡാണാപ്പടിയിൽ എത്തി പ്രദർശനം തുടരും. മേയ് ഒന്നു മുതൽ 10 വരെയാണ് കേരള ഗെയിംസ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടക്കുന്നത്. ജില്ലയിൽ നിന്ന് 560 കായികതാരങ്ങൾ 23 ഇനങ്ങളിൽ മത്സരിക്കും.