
ആലപ്പുഴ: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള സർക്കാരിന്റെ പദ്ധതി തൊഴിൽ മേഖലയിൽ മാറ്റങ്ങൾക്ക് വഴി തുറന്നതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ എസ്.ഡി കോളേജിൽ മുഖാമുഖം 2022 മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസ്, ജില്ലാ ഭരണകൂടം, ജില്ലാ സ്‌കിൽ കമ്മിറ്റി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ അൻപതോളം തൊഴിൽ ദാതാക്കൾ പങ്കെടുത്തു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.