പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം അരൂക്കുറ്റി വടുതല ജെട്ടി ശാഖ വാർഷിക പൊതുയോഗം യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറർ ടി.അനിയപ്പൻ അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് സി.കെ. അശോകൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി എ.ആർ.സാജൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി കെ.പി മനോഹരൻ ( പ്രസിഡന്റ്), കെ.ടി.സമീഷ് ( വെെസ് പ്രസിഡന്റ്), കെ.പി. കാർത്തികേയൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.