
ചാരുംമൂട് : സി.പി.ഐ ചാരുംമൂട് ലോക്കൽ സമ്മേളനം മണ്ഡലം സെക്രട്ടറി ജി.സോഹൻ ഉദ്ഘാടനം ചെയ്തു. ഡി.ശിവശങ്കരപ്പിള്ള അധ്യക്ഷനായി.മുതിർന്ന അംഗം വിജയൻ പിള്ള പതാക ഉയർത്തി.സംസ്ഥാന കമ്മിറ്റിയംഗം എൻ.രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ചന്ദ്രനുണ്ണിത്താൻ, എം.മുഹമ്മദാലി, ജി.വാസവൻ, എൻ.റഹീം, എസ്.പ്രിൻസി ,അനു ശിവൻ, മുരളീകൃഷ്ണൻ , അമ്പാടി തുടങ്ങിയവർ സംസാരിച്ചു. 9 അംഗ ലോക്കൽ കമ്മിറ്റിയേയും സെക്രട്ടറിയായി വി.കുട്ടപ്പനേയും തിരഞ്ഞെടുത്തു.