ആലപ്പുഴ: മോട്ടോർ വാഹന വകുപ്പിന്റെ വാഹനീയം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന അദാലത്ത് നാളെ ആലപ്പുഴ ടൗൺഹാളിൽ നടക്കും. രാവിലെ 10ന് അദാലത്ത് മന്ത്രി ആന്റണി രാജൂ ഉദ്ഘാടനം ചെയ്യും. മന്ത്രി സജിചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. അദാലത്തിൽ മന്ത്രി ആന്റണി രാജു അപേക്ഷകരുമായി സംവാദിക്കും. അദാലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജോയിന്റ് ആർ.ടി.ഒയിൽ അപേക്ഷ സമർപ്പിക്കണം. കായംകുളം ജോയിന്റ് ആർ.ടി.ഒയുടെ പരിധിയിൽ നാളെ ഹരിപ്പാട് നടക്കേണ്ട ഡ്രൈവിംഗ് ടെസ്റ്റും ഫിറ്റ്നെസ് ടെസ്റ്റും 30ന് നടക്കും. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ പരിശോധനയിൽ മാറ്റമില്ലെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.