ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ നിർദ്ദേശാനുസരണം അമ്പലപ്പുഴ യൂണിയനിലെ സംഘടനാ പ്രവർത്തകരുടെ യോഗം കിടങ്ങാപറമ്പ് ശ്രീനാരായണ ആഡിറ്റോറിയത്തിൽ ഇന്ന് നടക്കും. രാവിലെ 10ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.രഘുനാഥ് നന്ദിയും പറയും. യോഗത്തിന്റെ ആനുകാലിക സംഘടനാ വിഷയങ്ങൾ വിശദീകരിക്കുന്ന യോഗത്തിൽ താലൂക്കിലെ ശാഖാ യോഗം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, മൈക്രോഫിനാൻസ്, കുടുംബ യൂണിറ്റ്, ശ്രീനാരായണ വൈദിക സമിതി, ശ്രീനാരായണ എംപ്‌ളോയീസ് ഫോറം, സൈബർസേന, ശ്രീനാരായണ പെൻഷനേഴ്‌സ്, കൗൺസിൽ ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.