tur
തുറവൂർ ജംഗ്ഷനിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം കടകളുടെ മുന്നിലൂടെ ഒഴുകുന്നു

തുറവൂർ: തുറവൂർ ജംഗ്ഷന്റെ ഹൃദയ ഭാഗത്ത് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിന് സമീപം ദേശീയ പാതയുടെ കിഴക്ക് ഭാഗത്തെ പ്രധാന വാൽവിനരികിലാണ് കുടിവെള്ളം ചോരുന്നത്. പമ്പിംഗിനിടെ ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് ഇവിടെ വേനൽക്കാലത്ത് വെറുതെ പാഴാകുന്നത്. ദേശീയ പാതയോരത്തു നിന്നും വെള്ളം നിരവധി വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലൂടെ നീളത്തിൽ നിർദ്ദിഷ്ട തുറവൂർ - പമ്പാ പാത വഴി കിഴക്കോട്ട് ഒഴുകുന്നതു മൂലം വ്യാപാരികൾക്കും കാൽ നടയാത്രക്കാർക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.