കുട്ടനാട്: കർഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയും തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയന്റെ മുൻ ജനറൽസെക്രട്ടറിയുമായിരുന്ന കൈനകരി പഴൂച്ചിറയിൽ പി.കെ.കമലാസനൻ (86) നിര്യാതനായി. 1940ൽ രൂപീകൃതമായ തിരുവിതാംകൂർ കർഷകത്തൊഴിലാളിയൂണിയന്റെ പ്രവർത്തനങ്ങളിലൂടെയാണ് പൊതുജീവിതത്തിന് തുടക്കം കുറിച്ചത്. അവിഭക്ത കമ്മ്യൂണിസ്റ്ര് പാർട്ടിയിൽ അംഗമായിരുന്ന അദ്ദേഹം പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിലകൊണ്ടു . സി.പി.എം കുട്ടനാട് താലൂക്ക് കമ്മറ്രിയംഗമായിരുന്നു. 1979മുൽ 1984 വരെ കൈനകരി പഞ്ചായത്ത് പ്രസിഡന്റായും 2005 മുതൽ 2010 വരെ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. ദീർഘകാലം കൈനകരി ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . ഭാര്യ :പങ്കജാക്ഷി. സഹോദരങ്ങൾ: പരേതരായ ഭാർഗവി, കരുണാകരൻ, ദിവാകരൻ, ലക്ഷ്മി, ജനാർദ്ദനൻ .