തുറവൂർ: വളമംഗലം വടക്ക് ശ്രീഭദ്രകാളീ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കലശോത്സവം മേയ് മൂന്ന്, നാല് തീയതികളിൽ നടക്കും. 3ന് രാവിലെ 10 ന് ഭഗവതിക്ക് ഭസ്മക്കളം, 12.30ന് അന്നദാനം. 4ന് രാവിലെ എട്ടിന് നടപ്പന്തൽ സമർപ്പണവും ഭഗവതിക്ക് കളമെഴുത്തും പാട്ടും. 10ന് കലശാഭിഷേകം, സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ. ഉച്ചയ്ക്ക് 12.30ന് അന്നദാനം. രാത്രി 8 ന് വടക്കു പുറത്ത് കുരുതി.