മാവേലിക്കര: പ്രാക്സീസ് ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ പ്രാക്ടീസിന്റെ നേതൃത്വത്തിൽ മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തിയ പരിശീലന ക്ലാസ് എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. മാമ്മൻ വർക്കി അദ്ധ്യക്ഷനായി. ഡോ.മാത്യൂസ് ജോർജ് ചുനക്കര മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് കൗൺസിൽ കൺവീനർ പ്രൊഫ.ജോൺ എം.ഇട്ടി, പ്രാക്സീസ് ഡയറക്ടർ ജേക്കബ് ഉമ്മൻ, തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര, കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷൻ മെമ്പർ പി.എ.സമദ്, പി.അശ്വതി എന്നിവർ സംസാരിച്ചു. നിസ ഫാസിൽ, അഡ്വ.ജമീല പ്രകാശൻ, എസ്.ഡി.വേണുകുമാർ എന്നിവർ ക്ലാസ് നയിച്ചു.