മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂണിയനിലെ ഇരമത്തൂർ 1926-ാം നമ്പർ ശാഖയിലെ ശാരദാ മെമ്മോറിയൽ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ഇന്നലെ ഉച്ചയ്ക്ക് 2ന് വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗം വനിതാസംഘം യൂണിയൻ ചെയർപെഴ്സൺ ശശികലാ രഘുനാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗവുമായ ദയകുമാർ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം സെക്രട്ടറി സ്വപ്ന ഷിജു പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി സിന്ധു സിന്ധുഭവനം (പ്രസിഡന്റ്), ശ്രീദേവി ഉത്തമൻ (വൈസ് പ്രസിഡന്റ്), ബിജി സന്തോഷ് (സെക്രട്ടറി), സ്വപ്ന ഷിജു, രജനി ദയകുമാർ, പുഷ്പാ ശശികുമാർ (യൂണിയൻ കമ്മിറ്റി ), ലതാ ശിവദാസൻ, ശുഭാ അനിൽ, പത്മാ സന്തോഷ്, പ്രസന്ന പൊടിയൻ, സരസമ്മ ശശി, സൗമ്യ രാജേഷ്, വിജയമ്മ കുഞ്ഞുമോൻ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ സുജാത നുന്നുപ്രകാശ്, ലേഖാ വിജയകുമാർ, ശാഖാ സെക്രട്ടറി രേഷ്മരാജൻ, സന്തോഷ് ശാരദാലയം എന്നിവർ സംസാരിച്ചു. വനിതാസംഘം പ്രസിഡന്റ് രജനി ദയകുമാർ സ്വാഗതവും നിയുക്തപ്രസിഡന്റ് സിന്ധു നന്ദിയും പറഞ്ഞു.