മാന്നാർ: സി.പി.ഐ എണ്ണയ്ക്കാട് ലോക്കൽ സമ്മേളനം എണ്ണയ്ക്കാട് ശ്രീകൃഷ്ണ സേവാസംഘം ഓഡിറ്റോറിയത്തിൽ സി.പി.ഐ ആലപ്പുഴ ജില്ലാകൗൺസിൽ അംഗം കെ.ജി.സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഡ്വ.ജി.ഉണ്ണികൃഷ്ണൻ സ്വാഗതവും കെ.കനകൻ പ്രവർത്തനറിപ്പോർട്ടും സി.കെ തമ്പി രാഷ്ട്രീയറിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.ഐ ആലപ്പുഴ ജില്ലാകൗൺസിൽ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ജോയി കുട്ടി ജോസ്, മാന്നാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി.ഹരികുമാർ, അസി.സെക്രട്ടി കെ.ജെ തോമസ്, കെ .ആർ രഗീഷ് പി.ജി.രാജപ്പൻ, ജി.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. അഡ്വ.സീമ, രാജി, സുരേഷ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
പുതിയ ലോക്കൽസെക്രട്ടറിയായി കെ.കനകൻ, അസി.സെക്രട്ടറിയായി രാജേഷ് കുമാർ.ജി എന്നിവരെ തിരഞ്ഞെടുത്തു