ചാരുംമൂട് : ചാരുംമൂട് ടൗണിലെ സിഗ്നൽ പോയിന്റിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

ചെങ്ങന്നൂർ ചെറിയനാട് ശ്രീവിലാസത്തിൽ ജയകുമാർ (50) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. സ്കൂട്ടറിൽ ചുനക്കരയ്ക്ക് തിരിയുകയായിരുന്നു ജയകുമാറിനെ കെ.പി റോഡിലൂടെ പുനലൂർ ഭാഗത്തേക്ക് വന്ന ലോറി ഇടിച്ചിടുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ജയകുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടൗണിൽ കുടിവെള്ള പൈപ്പ് മാറിയതിന്റെ ഭാഗമായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ അപകട കാരണമായതായി പറയപ്പെടുന്നു.ഭാര്യ: അജിത. മക്കൾ:അഞ്ജലി,അഞ്ജു .