കായംകുളം: കോൺഗ്രസ് കായംകുളം ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെയും ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ തമ്പിയുടെ കുടുംബത്തിന് കൈത്താങ്ങായി ഓട്ടോറിക്ഷ വാങ്ങി നൽകി.
കീരിക്കാട് തെക്ക് ചിറക്കുളങ്ങര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ തമ്പിയുടെ മകന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി. സംഘാടക സമിതി ചെയർമാൻ വി.എം.അമ്പിളിമോൻ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകനായി എൻറോൾ ചെയ്ത സന്തോഷ് തൂലികയെ ആദരിച്ചു.കോൺഗ്രസ് കായംകുളം ബ്ലോക്ക് പ്രസിഡന്റ് എ.ജെ.ഷാജഹാൻ മണ്ഡലം പ്രസിഡന്റ് പി.രാജേന്ദ്രക്കുറുപ്പ്, ആർ.ഭദ്രൻ, തുണ്ടത്തിൽ ശ്രീഹരി,എം.നൗഫൽ,സനന്ത് രാജൻ ബാബു,സുരേഷ് കേളച്ചന്തറ തുടങ്ങിയർ സംസാരിച്ചു.