ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം അഞ്ചൽ മതുരപ്പ 579-ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിന് വേണ്ടി ചാലക്കുടിയിൽ നിന്നും കൊണ്ടുവരികയായിരുന്ന ശ്രീനാരായണഗുരുവിന്റെ പ്രതിമാഘോഷയാത്ര ഹരിപ്പാടിന് സമീപം തടഞ്ഞിരുന്നു. ഗുരുവിനോട് അനാദരവ് കാട്ടിയതിൽ ചേപ്പാട് യൂണിയൻ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. ഇതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്ന് യൂണിയൻ കൗൺസിൽ ബന്ധപ്പെട്ട അധികാരികളോട് ആവ ശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യ ക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി.ധർമ്മരാജൻ യൂണിയൻ കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, അയ്യപ്പൻകൈപ്പള്ളിൽ, പി.എൻ.അനിൽകുമാർ,എസ്. ജയറാം, അഡ്വ.യു. ചന്ദ്രബാബു, ബി.രഘുനാഥ്, ജെ.ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ നന്ദിയും പറഞ്ഞു.