
അമ്പലപ്പുഴ: ഭരണഘടന അനുശാസിക്കുന്ന തുല്യത നേടിയെടുക്കാൻ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും പിന്നാക്ക ജനവിഭാഗങ്ങൾക്കായിട്ടില്ലെന്ന് എച്ച്. സലാം എം. എൽ. എ പറഞ്ഞു. അഖില കേരള ഹിന്ദു സാംബവർ മഹാസഭയുടെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടപ്പള്ളി ശിവദാസ് തീയറ്റർ ഗ്രൗണ്ടിലെ കണ്ഠൻ കുമാരൻ നഗറിൽ ചേർന്ന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് കെ .സാബു അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് എം. ടി. സനേഷ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, സഭാ താലൂക്ക് യൂണിയൻ സെക്രട്ടറി പി. എം. പ്രകാശ് കുമാർ, പ്രശോഭ്, ആർ. രഘു, കെ.ശിവരാമൻ, പ്രവീൺ പരമേശ്വരൻ, കെ. ഹരി, കെ.ശിവൻ, എസ്. സജീവ് കുമാർ, കെ. രാജേന്ദ്രൻ, അമ്പിളി പ്രകാശ്, ബീനാ പത്മകുമാർ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ അനുമോദിച്ചു. ശാഖ സെക്രട്ടറി വി. വിജയകുമാർ സ്വാഗതം പറഞ്ഞു.