അമ്പലപ്പുഴ: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കും. സ്ത്രീ സൗഹൃദ വിശ്രമമുലയൂട്ടൽ മുറി, നവീകരിച്ച മെഡിക്കൽ എഡ്യൂക്കേഷൻ ട്രെയിനിംഗ് സെന്റർ, ആശുപത്രിയിലെ വിവിധ അത്യാധുനിക ചികിത്സാ ഉപകരണങ്ങൾ, പുതുതായി നിർമ്മിച്ച കൊവിഡ് ഐ.സി.യു, കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനം, സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങൾ, രോഗീ സൗഹൃദ പദ്ധതി വഴി നടപ്പിലാക്കിയ വിവിധ ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം സന്ദർശനത്തോട് അനുബന്ധിച്ച് നിർവഹിക്കും. എ.എം.ആരീഫ് എം.പി,എച്ച്.സലാം എം.എൽ.എ എന്നിവർ മന്ത്രിക്ക് ഒപ്പം സന്ദർശനം നടത്തും.