
ഹരിപ്പാട്: സാമൂഹിക മുന്നേറ്റ മുന്നണിയുടെ അഭിമുഖ്യത്തിൽ 28നു തിരുവനന്തപുരത്ത് നടക്കുന്ന ആറാട്ടുപുഴ വേലായുധ പണിക്കർ അനുസ്മരണസമ്മേളത്തിന്റെ മുന്നോടിയായി മംഗലത്തു ജനകീയ കൺവൻഷൻ നടന്നു. എ. എം ആരിഫ് എം. പി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ.പി.അനിൽ ദേവ് മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത നാടക കൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യാതിഥിയായിരുന്നു. ജനയുഗം എഡിറ്റർ ഇൻ ചീഫ് രമേശ്ബാബു,കേരളശബ്ദം എഡിറ്റർ ആർ. പവിത്രൻ, പ്രൊഫ. കോന്നി ഗോപകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ സലാം, കെ. പി. എ. സി ഭൻസരീ ദാസ്, കൊല്ലം രാധാകൃഷ്ണൻ, വാർഡ് മെമ്പർ പ്രസീദാ സുധീർ, എ. കെ.ഡി. എസ് കാർത്തികപ്പള്ളി താലുക്ക് പ്രസിഡന്റ് കെ.സുഭഗൻ, ജീലതുൽ മുഹമ്മദീയസഘം പ്രസിഡന്റ് കെ. വൈ അബ്ദുൽ റഷീദ്, കെ.ടി.എം. എസ് താലുക് പ്രസിഡന്റ് കെ.അനിയൻ,സംഘാടക സമിതി ചെയർമാൻ ഡി.കാശിനാഥൻ, കെ.രാജീവൻ, ആർ.ചന്ദ്രൻ, ചന്ദ്രൻ കരിത്തറ, ആർ. കെ രാധാകൃഷ്ണൻ സമുദ്ര, തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ജി.സുരേഷ് സ്വാഗതവും, ജനറൽ കൺവീനർ പ്രശാന്ത് നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 9ന് കല്ലിശ്ശേരി തറവാട്ടിൽ നിന്നും ആരംഭിക്കിന്ന ദീപശിഖാ പ്രയാണം മുൻ എം.പി സി.എസ് .സുജാത ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ രാജകുടുംബം യുവരാജാവ് ആദിത്യവർമ്മ മുഖ്യാതിഥി ആയിരിക്കും.