
ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ യൂത്ത് മൂവ്‌മെന്റ് മീറ്റിംഗ് യൂണിയൻ ഓഫീസിൽ നടന്നു.മേയ് 27ന് ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മേയ് രണ്ടിന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കുന്ന യൂണിയൻ തല യോഗത്തിന്റെ മുന്നൊരുക്കങ്ങളെ പറ്റി ചർച്ച ചെയ്തു തീരുമാനമെടുത്തു. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി.സുരേഷ്,രാജേഷ്, സന്തോഷ്,ഷാൽ വിസ്മയ,ശ്രീക്കുട്ടൻ,അജു,ബിപിൻ, അഭിജിത്ത്, അശ്വിൻ, മനോജ്,നിഥിൻ എന്നിവർ പങ്കെടുത്തു. യൂത്ത് കൺവീനർ മഹേഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ശ്രീകാന്ത് മീറ്റിങ്ങിംഗ് നന്ദിയും പറഞ്ഞു.