ആലപ്പുഴ: ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസും ചേർന്ന് സംഘടിപ്പിച്ച ലോക മലമ്പനി ദിനാചരണം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ് വിഷയാവതരണം നടത്തി.നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബിന്ദു തോമസ്, എ. ഷാനവാസ്, ബീന രമേശ്, കെ.ബാബു, ആർ.വിനീത, ഡോ.കെ.ദീപ്തി, അനിൽകുമാർ ജോൺ തുടങ്ങിയവർ പങ്കെടുത്തു. ദിനാചണവുമായി ബന്ധപ്പെട്ട് ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ ബോധവത്കരണ സെമിനാർ, എക്സിബിഷൻ തുടങ്ങിയവയും അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ രക്ത പരിശോധനാ ക്യാമ്പുകളും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസറ്റർ, ക്വിസ് മത്സരങ്ങളും നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊതുക്, കൂത്താടി നശീകരണ പരിപാടിയും സംഘടിപ്പിച്ചു.