ആലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗാ മഹാവിഷ്ണു ക്ഷേത്രയോഗത്തിന്റെ നേതൃത്വത്തിൽ ഗുരുധർമ്മപ്രചരണ സഭയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ മഠാധിപതി സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ മേയ് 17 മുതൽ 19വരെ ശ്രീനാരായണ ദിവ്യപ്രബോധ ധ്യാനം നടക്കും. ഇതിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ക്ഷേത്രയോഗം പ്രസിഡന്റ് പി.പി.സലിം കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്തു. അറവുകാട് ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോർ കുമാർ, സെക്രട്ടറി പി.ടി.സുമിത്രൻ, ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗംചന്ദ്രൻ പുളിങ്കുന്ന്, ജില്ലാ സെക്രട്ടറി വി.വി.ശിവപ്രസാദ്, ഡി.ഭാർഗവൻ, ധ്യാന പ്രചാരകൻ ശിശുപാലൻ നെടുമുടി എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി അസ്പർശാനന്ദ സ്വാമി(മുഖ്യ രക്ഷാധികാരി), എച്ച്.സലാം എം.എൽ.എ, സുകുമാരൻ മാവേലിക്കര, എസ്.കിഷോർ കുമാർ, ബ്രദർ മാത്യു ആൽബിൻ(രക്ഷാധികാരികൾ), പി.പി.സലിം(ചെയർമാൻ), വി.വിശിവപ്രസാദ്, ജി.പൊന്നപ്പൻ(വൈസ് ചെയർമാൻമാർ), സരോജനി കൃഷ്ണൻ(ജനറൽ കൺവീനർ), ചന്ദ്രൻ പുളിങ്കുന്ന്, സതീശൻ അത്തിക്കാട്(ചീഫ് കോ ഓഡിനേറ്റർമാർ), എസ്.കെ.സാബു, എം.സി.മനോഹരൻ, ജി.പീതാംബരൻ, ഡി.മഹേശൻ, ഷൈല ലാലൻ((കൺവീനർമാർ) എന്നിവർ ഉൾപ്പെടെ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ക്ഷേത്രയോഗം സെക്രട്ടറി സരോജിനി കൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.പൊന്നപ്പൻ നന്ദിയും പറഞ്ഞു.