അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ടി.എ.ഹാമിദിന് ചുമതല നൽകി.28 ന് വൈകിട്ട് 3ന് അമ്പലപ്പുഴ ടൗൺ ഹാളിൽ നടക്കുന്ന പ്രവർത്തക കൺവൻഷനിൽ ടി.എ. ഹാമിദ് ചുമതലയേൽക്കും. കൺവൻഷൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡൻ്റ് അഡ്വ: ബി. ബാബു പ്രസാദ്, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം അഡ്വ.എം.ലിജു.കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ.ജോബ്, എ.എ.ഷുക്കൂർ, അഡ്വ.കെ.പി.ശ്രീകുമാർ ,കെ.പി.സി.സി എക്സിക്യൂട്ടീവംഗം അഡ്വ.ഡി.സുഗതൻ തുടങ്ങിയവർ പങ്കെടുക്കും.