കുട്ടനാട്: അടിയന്തിര ഘട്ടങ്ങളിൽ രക്ഷാദൗത്യങ്ങൾക്കായി കുട്ടനാട് സൗത്ത് യൂണിയൻ നേതൃത്വത്തിൽ യുവാക്കളുടേതായ ശ്രീനാരായണ എമർജൻസി റെസ്പോൺസ് ടീം രൂപീകരിച്ചു സംഘടനയുടെ ലോഗോ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രകാശനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എസ്.സനൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജെ.സദാനന്ദൻ സംഘടനാ സന്ദേശം നൽകി. വൈസ് ചെയർമാൻ എൻ. മോഹൻദാസ്, ജോയിൻ കൺവീനർ എ.ജി.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. വനിതാസംഘം യൂത്ത്മൂവ്മെന്റ് പോഷകസംഘടനാ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വികാസ് ദേവൻ നന്ദി പറഞ്ഞു
കുട്ടനാട് സൗത്ത് യൂണിയൻ എമർജൻസി റെസ്പോൺസ് ടീം ലോഗോ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രകാശനം ചെയ്യുന്നു