photo
കെ.കെ.വാര്യർ

ചേർത്തല: പ്രശസ്ത ചിത്രകലാകാരനും ചിത്രകലാ അദ്ധ്യാപകനും ആത്മീയ പ്രഭാഷകനുമായിരുന്ന ചേർത്തല നഗരസഭ
പതിമൂന്നാം വാർഡിൽ വാര്യത്ത് കെ.കെ.വാര്യർ (87) നിര്യാതനായി. മാവേലിക്കര രവിവർമ്മ ഫൈൻ ആർട്‌സ്
കോളേജിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടി. തുടർന്ന് നാഗർകോവിൽ,കോട്ടയം പാമ്പാടി,തകഴി, ചേർത്തല എന്നിവിടങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപകനായിരുന്നു. ചേർത്തല ഗവ.ബോയ്‌സ് സ്‌കൂളിൽ മുപ്പത് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. എണ്ണച്ചായ ചിത്രങ്ങളും ചുമർ ചിത്രങ്ങളും കൂടുതലായി ചെയ്തിരുന്ന ഇദ്ദേഹം ആയിരക്കണക്കിന് ശിക്ഷ്യ സമ്പത്തിന് ഉടമയാണ്. മാധവിക്കുട്ടിയമ്മ വാരസ്യരാണ് ഭാര്യ. മക്കൾ: ശ്രീലത(റിട്ട.മ്യൂസിക് ടീച്ചർ, പുന്നപ്ര എൻ.എസ്.എസ് യു.പി.സ്‌കൂൾ), വിനോദ് കുമാർ (മാനേജർ,ശ്രീറാം ലൈഫ് ഇൻഷുറൻസ് ), അനിൽകുമാർ. മരുമക്കൾ: രവികുമാർ,ബിന്ദു, വിജയലക്ഷ്മി.