മാന്നാർ: എസ്.എൻ.ഡി.പി യോഗം പാവുക്കര 553-ാം നമ്പർ ശാഖായോഗം ഗുരുക്ഷേത്രത്തിലെ നാലാമത് ഗുരുദേവ-ശാരദാദേവി പ്രതിഷ്ഠാവാർഷികം മേയ് ഒന്ന് മുതൽ 10 വരെ നടക്കും. മേയ് ഒന്നിന് രാവിലെ 10 നു പ്രതിഷ്ഠാ വാർഷിക സമ്മേളനം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻകൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ്, മാന്നാർ യൂണിയൻ വനിതാസംഘംകൺവീനർ പുഷ്പ ശശികുമാർ, യൂണിയൻ അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, ഹരി പാലമൂട്ടിൽ, പാവുക്കര ഈസ്റ്റ്ശാഖാപ്രസിഡന്റ് വാസുദേവൻ, പാവുക്കര വനിതാ സംഘം പ്രസിഡന്റ് സിന്ധു സുഭാഷ്, ക്ഷേത്രം ശാന്തി രാഹുൽ എന്നിവർ സംസാരിക്കും. ശാഖാപ്രസിഡന്റ് സതീശൻ മൂന്നേത്ത് സ്വാഗതവും സെക്രട്ടറി വി.എൻ പുരുഷൻ നന്ദിയും പറയും. 11ന് ഗുരു സാഗരം മാസിക ചീഫ് എഡിറ്റർ സജീവ് കൃഷ്ണൻ പ്രഭാഷണം നടത്തും. 3.30 മുതൽ ഉപന്യാസ മത്സരം. 7.20 നും 8 നും മദ്ധ്യേ ബികലാധരൻ തന്ത്രികളുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. പി.എം.എ സലാം മുസ്ല്യാർ മാന്നാർ, നിർമ്മല മോഹൻ പാലാ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി മന്മഥൻ, എസ്.എൻ.ഡി.പി യൂണിയൻ കോട്ടയം വൈസ് പ്രസിഡന്റ് ശശി.വി.എം, മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല, ദിനു സന്തോഷ് അമയന്നൂർ എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും. ചിത്ര രചന, ക്വിസ്, കസേര കളി, വടംവലി, ബാഡ്മിന്റൺ, സൈക്കിൾ സ്ലോ റെയ്‌സ്, പ്രസംഗം തുടങ്ങിയ കലാ-കായിക മത്സരങ്ങളും നടക്കും.